മഴ
നീലാകാശങ്ങൾ തളർന്നു വീണു.
അവയെ ചവിട്ടി മെതിച്ച്
മഴമേഘങ്ങൾ കടന്ന് വന്നു.
സകലരും കാൺകെ
അവർ നീലാകാശങ്ങളെ
വാരിവലിച്ചെടുത്ത്
അന്ധകാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്
തൊഴിച്ചെറിഞ്ഞു.
അതിശക്തമായ മിന്നലുകളെ പൂട്ടിയ
ഇടിമുഴക്കങ്ങളുടെ തേരുകളിൽ
കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും
വടക്കുനിന്നും, തെക്കുനിന്നും
പേമാരിയായവർ
ഭൂമിയെ ഗാഢ-ഗാഢം പുണർന്നു
No comments:
Post a Comment