Saturday, January 7, 2017



നിനക്കുവേണ്ടി 

കൊഴിഞ്ഞു വീഴുന്ന ഏകാന്തതയുടെ
ഓരോ മണിക്കൂറുകളിലും
നിറയെ നിന്നെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു.
 കാലഘട്ടങ്ങൾ എന്റെ ഉള്ളിൽ കൊളുത്തി വെച്ച
നിന്നോടുള്ള സ്നേഹത്തിന്റെ മൺചിരാതുകൾ ......

അവയെ ഒരിക്കലും നീ കണ്ടില്ല.
 ഇനി കാണുവാൻ
നിന്റെ അകക്കണ്ണുകളിൽ
 കാഴ്ചകളും അവശേഷിക്കുന്നില്ല എന്നെനിക്കറിയാം...

 എങ്കിലും മനസ്സ് തുറക്കുമ്പോൾ
കൺപോളകളിൽ നിന്നും അടർന്നു വീഴുന്ന
 നീർമണികളുടെ  ഭാരം
 അവയെ എങ്കിലും ഞാൻ
ഇറക്കിവെക്കട്ടെ ....... 

No comments:

Post a Comment