Friday, February 10, 2012

ഭ്രാന്തം 24

അവരെന്നെ കെട്ടിയിട്ടു.
എന്നിട്ട് എന്‍റെ രണ്ടു കൈകളും 
തോള്‍ ഭാഗം ചേര്‍ത്ത് വെച്ച് 
മുറിച്ചു  കളഞ്ഞു.
ശേഷം എന്‍റെ കെട്ടുകളവര്‍ 
അഴിച്ചുകളഞ്ഞു.
ഞാന്‍  മുന്‍പോട്ടു മറിഞ്ഞടിച്ചു വീണു.
ഒരുപാട്.... ഒരുപാട് പരിശ്രമിച്ച്
ഞാന്‍  എഴുന്നേറ്റു നിന്നു.
നിവൃത്തികേടിനാല്‍, 
മുറിഞ്ഞു വീണ രണ്ടു കൈകളും ഉപേക്ഷിച്ച്,
ചോരയുമൊലിപ്പിച്ച്, 
വേച്ച് വേച്ച് ഞാന്‍ നടന്നകന്നു.
അവരെന്‍റെ പുറകില്‍ നിന്ന് കൈകള്‍ കൊട്ടി
ഉറക്കെ ഉറക്കെ ചിരിച്ചു.

കാരണം, രണ്ടു കൈകളുമില്ലാത്തവരെ കാണുക 
അവര്‍ക്കൊരു രസമായിരുന്നു.


Thursday, February 9, 2012

ഭ്രാന്തം 7

എന്‍റെ ഹൃദയമവര്‍ അടിച്ചു പൊളിച്ചു
അതില്‍ നിന്നും ചീറ്റി തെറിച്ച
രക്തത്തുള്ളികള്‍ കൊണ്ട്
അവര്‍ ചിത്രങ്ങള്‍ വരച്ചു


ഒരു കഴുതയുടെ
ഒരു കാണ്ടാമൃഗത്തിന്‍റെ
ഒരു പട്ടിയുടെ


എന്‍റെ ഹൃദയമവര്‍
മാന്തിപ്പറിച്ചെടുത്തു
അതിനെ അവര്‍ ചുട്ടു തിന്നു


എന്‍റെ ചിന്തകളെ  അവര്‍ വെട്ടിക്കീറി
കുരുക്കുകളാക്കി ,  എന്‍റെ കഴുത്തില്‍ കുരുക്കി
എന്നെയവര്‍ തൂക്കിക്കൊന്നു

ഭ്രാന്തം 5

നിന്നെ കാണുവാനവര്‍ക്ക് കണ്ണുകളില്ല
നിന്നെ കേള്‍ക്കുവാനവര്‍ക്ക് ചെവികളില്ല
നിന്നെ മനസ്സിലാക്കുവാന്‍ അവര്‍ക്ക്
ഹൃദയങ്ങളുമില്ല


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............


ലകഷ്യത്തിനായി പറിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി കണ്ണുകള്‍
ലകഷ്യത്തിനായി ഉടച്ചുടച്ചു തീര്‍ക്കുവാനല്ലെങ്കില്‍
എന്തിനാണി ശരീരം
ലകഷ്യത്തിനായി വലിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി ചിന്തകള്‍


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............



നീ  കാത്ത്  നില്‍ക്കുന്നവര്‍ 
നിന്നെയും കടന്നു പോകും 
ഒടുവില്‍,
പരാജിതനായി  കൂടാരത്തിലേക്കു മടങ്ങവേ
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ പോലും
നിന്നെ പിരിഞ്ഞു പോകും


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക 



നീ ഒറ്റക്കല്ലേ.............................

Wednesday, February 8, 2012

ഭ്രാന്തം 2

ഞാൻ  നോക്കുമ്പോൾ  
നിഴലുകൾ  ചിത്രങ്ങൾ  വരക്കുകയായിരുന്നു 
നീണ്ട്, ചെരിഞ്ഞ്, ഒടിഞ്ഞ്, പരന്ന്...........
ഒരുപാട്  രൂപങ്ങളിൽ 

'കൂടുന്നോ......?
അവയെന്നോടാരാഞ്ഞു 
' എനിക്ക് ചിത്രങ്ങളൊന്നും 
വരക്കാനറിയില്ല'
ഞാൻ പറഞ്ഞു

'കള്ളം, മനുഷ്യര്‍ വളരെ നന്നായ്
വരയ്ക്കുന്ന ഒരു ചിത്രം 
ഞങ്ങക്കറിയാമല്ലോ
ഞങ്ങ എത്ര അസുയയോടെ 
നോക്കാറുള്ളതാണത്
നിങ്ങക്കുമാത്രം കഴിയുന്ന 
മനോഹരമായ ഒന്ന്'

'എന്താണത്' ഞാൻ ചോദിച്ചു 
'വേദന'
നിങ്ങ എത്ര മനോഹരമായാണ് 
അത് വരക്കാറുള്ളത്‌ 



ഭ്രാന്തം 1


എന്‍റെ ചുറ്റും നിഴലുകള്‍ 
അവയുടെ കയ്യില്‍ കൂടങ്ങള്‍
അവയെന്നെ പ്രഹരിക്കുന്നു 
എന്‍റെ ചുറ്റും നിരന്നു നിന്ന്
അവയെന്നെ
അതികഠിനം, അതികഠിനം 
പ്രഹരിക്കുന്നു.

ഞാനൊരു മൃഗമാണെന്‍റെ
വികരങ്ങളലറി അടുക്കും 
തിരമാലകളാം
ചീറിയടിക്കും കൊടുംങ്കാറ്റാം
അവയെ  പ്രഹരിക്കുന്നു
നിഴലുകളവയെ പ്രഹരിക്കുന്നു 

എന്‍റെ ഹൃദയം പിച്ചിചീന്തു
ന്നീ വികാര വിക്ഷോഭങ്ങളെന്നിലെ 
മൃഗമുണരുന്നു
നിഴലുകളേ പ്രഹരിക്കുക വീണ്ടും 
എന്‍റെ മസ്തിഷ്കം പിളരട്ടെ
തലയോട്ടി ചിതറട്ടെ
വേദന വേദന വേദനയാണെന്‍
ലഹരി 
വേദന വേദന വേദനയാണെന്‍
ലഹരി 





Monday, January 30, 2012

ജനിക്കുകയും വളരുകയും 
വിവാഹം കഴിക്കുകയും
 മക്കളുണ്ടാവുകയും
അവര്‍ വളരുകയും
 വിവാഹം കഴിക്കുകയും
 മക്കളുണ്ടാവുകയും
അവര്‍ വളരുകയും 
വിവാഹം കഴിക്കുകയും
 മക്കളുണ്ടാവുകയും..........
ചെയ്യുന്നതല്ലാതെ
 മറ്റെന്തു മാറ്റമാണ്
മനുഷ്യ വര്‍ഗത്തില്‍
 സംഭവിക്കുന്നത്‌

പഴയ ഡാഡിമാര്‍ 
 കടന്നു പോവുകയും
പുതിയ ഡാഡിമാര്‍
 ഉണ്ടാവുകയും
പഴയ മമ്മികള്‍
 കടന്നു പോവുകയും   
പുതിയ മമ്മികള്‍
  ഉണ്ടാവുകയും  ചെയ്യുന്നതല്ലാതെ
മറ്റെന്തു മാറ്റമാണ്
മനുഷ്യ വര്‍ഗത്തില്‍ സംഭവിക്കുന്നത്‌

ഓര്‍ത്തു നോക്കിയാല്‍ ജീവിതത്തില്‍
'നേടി' എന്ന് പറയാന്‍ പാകത്തില്‍
എന്താണ് നമുക്കുള്ളത്
എന്നിട്ടും വാചകമടിക്ക്
  ഒരു കുറവുമില്ല
ചിലര്‍ സ്വന്തം നേട്ടങ്ങളെക്കുറിച്ച്‌
വാചാലരാകുന്നത്  കേട്ടാല്‍ തോന്നും
അവരാണ് ദൈവം തബ്ബൂരാനെന്ന്

നേടി നേടി എന്ന് അലറാന്‍ പാകത്തില്‍
എന്ത് പിണ്ണാക്കാണ്  ഇവന്‍റെ ഒക്കെ
കയ്യില്‍ ഉള്ളത്
എന്നിട്ടുമുള്ള ആ വാചകമടി കേട്ടാല്‍
കാലെ പിടിച്ചു നിലത്തടിക്കാന്‍  തോന്നും .
ജനുവരിയിലെ,   സിത്താര്‍ കേട്ട  രാത്രി 


അനശ്വരരായ രാഗങ്ങളേ
ഈ രാത്രിയില്‍
നിങ്ങളുടെ ആത്മാവിന്‍റെ
നിശ്വാസങ്ങളേറ്റ്
ഞാന്‍  തളര്‍ന്നുങ്ങട്ടെ  

Sunday, January 29, 2012

മുല്ലപ്പെരിയാര്‍

മരണം നിന്‍റെ  പടിവാതില്‍ക്കല്‍ നില്‍ക്കുന്നു 

നിന്നെ കൊണ്ടുപോകുവാന്‍ അത്

കൈ നീട്ടി നില്‍ക്കുന്നു .........................



ഓര്‍ക്കുകില്‍ നിന്നെ കേള്‍ക്കുവാന്‍ പ്രാപ്തിയുള്ള

ഒരു ഭരണ സംവിധാനം നിനക്കില്ലല്ലോ

നിന്നെ മനസ്സിലാക്കുവാന്‍ ശേഷിയുള്ള 

ഒരു നീതി പീ0വും നിനക്കില്ലല്ലോ



പിന്നെന്തിനാണ് നീ 

അവര്‍  നിന്‍റെതാണെന്നും

അവരുടെ കണ്ണുകളില്‍

നീ മാത്രമാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്

 പിറുപിറുക്കുന്നത് 



മരണം  നിന്‍റെ  പടിവാതില്‍ക്കല്‍ നില്‍ക്കുന്നു

നിന്നെ കൊണ്ടുപോകുവാന്‍ അത്

കൈ നീട്ടി നില്‍ക്കുന്നു



ജനാധിപത്ത്യത്തില്‍ 

ഭുരിപക്ഷം പറയുന്നതാണ് നിയമവും നീതിയും

ലോകസഭയില്‍ നിങ്ങളുടെതെന്ന് അവകാശപ്പെടുന്നവര്‍

നുനപക്ഷമെന്നിരിക്കെ

നിങ്ങള്‍ മരിക്കേണ്ടവരാണോ ............???



ഓര്‍ക്കുകില്‍ അവരുടെ ചെസ്സ്‌ ബോര്‍ഡിലെ

കാലാളുകള്‍ മാത്രമാണ് നിങ്ങള്‍ 

അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി

ബലി കൊടുക്കാന്‍ വിധിക്കപ്പെട്ട അടിമകള്‍

നിങ്ങള്‍ കടന്നു പോയാലും

അവര്‍ കളി തുടരും

അവരുടെ സ്വിസ് ബാങ്കിലെ

അക്കൌണ്ടുകള്‍ നിറയുവോളം

അവരുടെ അധികാരത്തിന്‍റെ 

ആര്‍ത്തി  തീരുവോളം

അതൊരിക്കലും  സാധ്യമല്ലെന്നിരിക്കെ

നിങ്ങള്‍ മരിക്കേണ്ടവര്‍ തന്നെയാണോ ............???



മരണം  നിന്‍റെ   പടിവാതില്‍ക്കല്‍ നില്‍ക്കുന്നു

നിന്നെ കൊണ്ടുപോകുവാന്‍ അത് 

കൈ നീട്ടി നില്‍ക്കുന്നു.......................



നമുക്കും രണ്ട്    കാലുകളില്ലേ

നമുക്കും    രണ്ട്   കൈകളില്ലേ

 രണ്ട്  കണ്ണുകളും,  ചെവികളും,

നാവും,  തലച്ചോറും  ഇല്ലേ 

ഇതേ  സാതനങ്ങളുപയോഗിച്ചാണ്

അവര്‍  നമ്മെ  കൊല്ലാനൊരുങ്ങുന്നത്



വീണ്ടും വീണ്ടും ചവിട്ടി മെതിക്കപ്പെട്ട് 

മരണത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കെ

പ്രതികരണ ശേഷിയില്ലാതെ മോങ്ങുന്നത് 

ചാവാലി പട്ടികളാണ് 



ഇനി നമുക്ക് നമ്മുടെ കൈകളില്‍ 

ആയുധങ്ങളെ എടുക്കാം

ആ സ്വാര്‍ത്ഥ പണ്ടാരങ്ങളുടെ

ആഭാസക്കോട്ടയെ ഇടിച്ചു നിരത്താം



നിന്‍റെ  ജീവനെ രക്ഷിക്കാന്‍ 

നിനക്ക് ശേഷിയില്ലെങ്കില്‍ പിന്നെ

നിനക്കുവേണ്ടി ആരത് ചെയ്യുമെന്നാണ്

നീ പുലമ്പുന്നത്



കാരണം,

മരണം  നിന്‍റെ  പടിവാതില്‍ക്കല്‍ നില്‍ക്കുന്നു

നിന്നെ കൊണ്ടുപോകുവാനത് 

കൈ നീട്ടി നില്‍ക്കുന്നു.................













Tuesday, January 10, 2012

MADNESS ( inspired by the movie ' grace is gone' )

Who told you that your mother is dead
Yes, it was your father
Taking you to a lonely cataract
And softly murmured about the death
Of  your mother
You cryed and cryed hard
But your voice was nothing
In the roars of waters 
You asked your father
Why he took you to such a place
To disclose the disaster
He said
Now on, for ever, my baby,your cryes won't be
Heard by anyone
World is a cataract
Where there is no voice ; in singles


You know, people............
There on, until now,
I have never cryed anymore.

Sunday, January 8, 2012

ഭ്രാന്തം

കണ്ണീരില്‍ കുതിര്‍ന്ന രാത്രികളില്‍ നിന്നും
മഴമെഘങ്ങളുയര്‍ന്നു പൊങ്ങി.
അവ മാനമാകെ നിറഞ്ഞു.
ശേഷം പെരുമഴയായ് നമുക്ക് മീതെ
അവ തിമിര്‍ത്തു പെയ്തിറങ്ങി.  
അപ്പോൾ  ദൂരെ ചക്രവാളങ്ങളില്‍
മഴവില്ലുകള്‍ തെളിഞ്ഞു നിന്നു.
 അതെ, 
ആ മഴവില്ലുകള്‍ തേടിയല്ലേ
 നാമിത്രയും കാലം യാത്ര ചെയ്തത്.