Monday, August 22, 2016

വേർപാട് 

ഒരുപാടുനാൾ ഒരുമിച്ചൊരു
തോണിയിൽ തുഴഞ്ഞൊരു ദിനം,
നീ ഏതോ ഒരു കരയിൽ ഇറങ്ങി.

'ഇനി കാണുമോ....'

നിൻ മൗന നൊമ്ബരങ്ങൾ
അതിനുത്തരങ്ങളായ്
ഈ സന്ധ്യയെ പുല്കവേ......

എൻ തോണി, പതിയെ... പതിയെ...
 ആ കരയിൽനിന്നാരോ അടർത്തി നീക്കി

നിൻ മനമുരുകി വീഴും ശോകഗാനം,
ഓളദളങ്ങളായെന്റെവഞ്ചിയിൽ തൊട്ട്,
വിമ്മി വിമ്മി കരഞ്ഞു......
'പോകരുതേ ഞാനുമുണ്ട്........'

സന്ധ്യ കൊടും തമസ്സിലേക്ക്‌ഊളിയിട്ടു.
ഇതിൻ കരിം പുതപ്പിലെല്ലാം മാഞ്ഞു നിന്നു.
ഇനി നീയില്ല... ഞാനില്ല....
നമുക്കുള്ള സ്വപ്നങ്ങളില്ല.......
കൂരിരുൾ മാത്രം.....
അപാരതയിലേക്ക് നിഴൽ വിരിച്ചു കിടക്കുന്ന
 കൂരിരുൾ മാത്രം........