Monday, January 16, 2017

മഞ്ഞുത്തുള്ളികൾ പൊഴിഞ്ഞുവീഴുന്നൊരു 
ഇളം പുലരിയിൽ, 
ഈ  പാഥയോരത്ത്, 
മരച്ചില്ലകളിലൂടരിച്ചിറങ്ങുന്ന 
ആ പുലരി ദീപവും നോക്കി 
നീ നിന്നു. 

നിശബ്ദതയുടെ ആഴങ്ങളിൽ, 
ഏകാന്തതയുടെ നെരിപ്പോടിൽ, 
അവഗണിക്കപ്പെട്ടവൻ്റെ 
വേദനകൾ നീയറിഞ്ഞു. 
വെറുക്കപ്പെട്ടവൻ്റെയും, 
മനസ്സിലാക്കപ്പെടാത്തവൻ്റെയും, 
അനാഥത്വത്തിൻ്റെ
നൊമ്പരങ്ങൾ നീ തിരിച്ചറിഞ്ഞു. 

രണ്ട് മിഴിനീർ കണങ്ങൾ ഇറ്റ്‌ വീണു .......

ഏറെ നേരം ..........
ഏറെ നേരം ആ പുലരി ദീപവും 
നോക്കി നീ നിന്നു .



പടിക്കെട്ടുകളിറങ്ങവെ നീ 
പിൻതിരിഞ്ഞു, 
അവിടെ നിനക്കുവേണ്ടി 
നിറഞ്ഞുനിൽക്കുന്ന മിഴികളൊന്നും 
ഉണ്ടായിരുന്നില്ല. 
വേദനകളെ കടിച്ചമർത്തിനിൽക്കുന്ന 
ഹൃദയങ്ങളും ഉണ്ടായിരുന്നില്ല. 
ശൂന്യത മാത്രം .........

എത്രയോ കാലങ്ങളോളം 
നിനക്കു വേണ്ടി ആ പടിക്കെട്ടുകളിലവർ 
കാത്ത് നിന്നിരുന്നു...... 
നിൻ്റെ  ഓരോ വാക്കുകൾക്കുമായ് 
ചെവിയോർത്തിരുന്നു...... 
പൊട്ടിച്ചിരിച്ചു..... 
കുറ്റം പറഞ്ഞു...... 
കുശലം പറഞ്ഞു..... 
താര രാജികളോളം നിന്നെയവർ 
പുകഴ്ത്തിപ്പറഞ്ഞു......

രണ്ട് മിഴിനീർകണങ്ങൾ ഇറ്റ്‌ വീഴവേ,
ഏകാകിയായ് നീ അവിടെനിന്നും 
നടന്ന് നീങ്ങി......



ഒരുനാൾ 
ആ മിഴിനീർ കണങ്ങളേയും 
നീ നിൻ്റെ ഡയറിയിൽ ചേർത്തു.

"അന്യ വേർപാടിൽ
 ദുഃഖിതർ ആരുമില്ല 
അതിൽ സ്വന്ത നേട്ടം 
ചികഞ്ഞെടുക്കാൻ 
ശ്രമിക്കുന്നു മർത്യർ "

No comments:

Post a Comment