Tuesday, November 17, 2015

മതത്തെയും ദൈവത്തെയും പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവർ ദയവായി ഒരു കാര്യം മനസ്സിലാക്കുക......

 ദൈവത്തിലൊ മതത്തിലോ അല്ല തെറ്റുകൾ സംഭവിക്കുന്നത്‌........

 മതത്തെയും ദൈവത്തെയും ഓരോരോ കാലഘട്ടങ്ങളിൽ മനുഷ്യൻ മനസ്സിലാക്കിയിടത്തും  വ്യാക്യാനിക്കുന്നിടത്തുമാണ് തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.............. .

മതം ഒരിക്കലും മനുഷ്യനെ തമ്മിലടിപ്പിച്ചിട്ടില്ല...............
 മതത്തെ ഓരോരോ രീതിയിൽ  മനസ്സിലാക്കിയവരാണ് എന്നും തമ്മിലടിച്ചിട്ടുള്ളത്................

മതമോ ദൈവമൊ ഒരിക്കലും കൊലപാതക പരമ്പരകൾ നടത്തിയിട്ടില്ല ...........
മതത്തെയും ദൈവത്തെയും ഓരോരോ രീതിയിൽ മനസ്സിലാക്കിയവരും വ്യാക്യാനിച്ചവരും ആണ്  അതിന് കാരണക്കാരായിട്ടുള്ളത് ...........

മതം, ദൈവത്തെ സ്നേഹിക്കുക എന്നാണ് പഠിപ്പിക്കുന്നത്‌................

 ദൈവം, നിങ്ങൾ പരസ്പരം സ്നേഹിക്കുക എന്നാണ് പഠിപ്പിച്ചിട്ടുള്ളത്‌..................

 ഇതിൽ എവിടെയാണ് വിഭാഗീയതക്കും തമ്മിലടിക്കും സ്ഥാനമുള്ളത് ?????????

Monday, November 2, 2015



                                                         ശവകുടീരങ്ങൾ


മരണം ഒരു കാമുകിയെപ്പോലെ .....  ജീവിതത്തിന്റെ  ആരംഭങ്ങൾ  മുതൽ ജീവിതത്തിന്റെ  അവസാനങ്ങൾ  വരെ അത് നമ്മളോടൊട്ടി  നിൽക്കും ...... ഒടുവിൽ ഭൂമിയിൽ നാം നെയ്തെടുത്ത ജീവിതത്തിൻറ്റെ  സകല നേട്ടങ്ങളെയും നിഷ്പ്രഭമാക്കി മാറ്റി നമുക്കു മുന്നിൽ അതൊരു പുതിയ ലോകത്തെ വരച്ചുവെക്കും ........
                                       

                                           ഭൂമിയിൽ  നേടിയതെല്ലാം  ആർക്കുവേണ്ടിയായിരുന്നു  എന്നും  എന്തിനുവേണ്ടിയായിരുന്നു  എന്നും  നാം ശങ്കിച്ചു  നിൽക്കവെ  മരണം നമ്മളോടു  ചോദിക്കും ഭൂമിയുടെ മഴക്കാറുകളൊന്നും  ഒരിക്കലും നിനക്കുവേണ്ടി  കാത്തുനിന്നിരുന്നില്ലല്ലോ  എന്ന് ..........
                                               ഭൂമിയുടെ വേനലും , വർഷവും , ശീതവും , വസന്തവും ............. ഭൂമിയുടെ വെളിച്ചവും , വൈകുന്നേരങ്ങളും , അന്ധകാരങ്ങളും ..................... ഭൂമിയുടെ കാറ്റും , ഇടിമുഴക്കങ്ങളും , സംഗീതങ്ങളും  ഒന്നും ഒരിക്കലും നിനക്കുവേണ്ടി കാത്തുനിന്നിരുന്നില്ലല്ലോ  എന്ന് ...........
                                         പിന്നെ ആരാണ് , ഭൂമിയിൽ  നീ നേടിയെടുത്തതെല്ലാം  നിനക്കു ശേഷം നീ ഉദ്ദേശിക്കുന്നവർക്ക് താങ്ങും തണലുമായി മാറുമെന്ന് നിന്നോട് പറഞ്ഞത് എന്ന് ................


                                                       നൂറ്റാണ്ടുകൾക്കും ഇപ്പുറം മാനവ ചരിത്രത്തിലെ ഒരു തത്ത്വശാസ്ത്രത്തിനു  മുന്നിലും തലകുനിക്കാതെ , ശവകുടീരങ്ങളിൽ നിത്ത്യവിശ്രമം കൊള്ളുന്നവർക്ക്‌  മീതേ ,  ശവകുടീരങ്ങൾക്ക്  മുകളിൽ  മരണം ജീവനോടെ നമ്മെ നോക്കി നിൽക്കുമ്പോൾ അവക്കു മുന്നിൽ ഒരു നിമിഷം എല്ലാം മറന്ന് നാം നിശബ്ധരാകും ................


                              ഏതോ  ഒരു കാലഘട്ടത്തിൽ ജനിച്ച് , ഏതോ ഒരു കാലഘട്ടത്തിൽ വളർന്ന്,  ഏതോ  ഒരു കാലഘട്ടത്തിൽ നിത്ത്യവിസ്മ്രിതിയിലേ -ക്കാണ്ട്പോകുന്ന  ജീവിതങ്ങൾ ...............
                                   അയുസ്സിൻറെ  പാനപാത്രത്തിൽ നിന്നും കുടിച്ചു തീർത്ത  ജീവിതത്തിൻറെ സകല  കാലഘട്ടങ്ങൾക്കും  അപ്പുറത്ത്‌ ഒരു പ്രത്യയശാസ്ത്രത്തിനും  അളക്കുവാൻ കഴിയാത്തത്ര ആഴങ്ങളിൽ വെച്ച് പുഴുവിനും കീടങ്ങൾക്കും വേണ്ടി മാത്രമായി മാറ്റിവെക്കപ്പെടുന്ന  ശരീരങ്ങൾ ...............
                                  നാമെന്തായിരുന്നു എന്ന് നമുക്കറിഞ്ഞുകൂട, നാമെന്തായി തീരുമെന്നും  നമുക്കറിഞ്ഞുകൂട............
                                    ഭൂമുഖം നമുക്കായി വെച്ചുനീട്ടുന്ന ജീവിതത്തിൻറെ  തുച്ഛമായ കാലഘട്ടങ്ങളെ  കടന്ന്‌ , സകല ബന്ധങ്ങളേയും  സ്വന്തങ്ങളെയും അടർത്തിമാറ്റി  നിത്യതയുടെ  വാതായനങ്ങൾ തുറന്നു നാം അനശ്വരതയെ
ശ്വസിച്ചെടുക്കുമ്പോൾ  ഭൂമിയിൽ  നാം ബാക്കിവെച്ച്  കടന്ന്പോയവർ ആരെങ്കിലും , എന്നെങ്കിലും , എന്തിനെങ്കിലും  നമ്മെ ഓർക്കുമോ  എന്നു പോലും നമുക്കറിഞ്ഞുകൂട .....................

                                          മരണം അങ്ങനെ ആണ് . അവസാനത്തെ സംഗീതവും ആലപിച്ച് എല്ലാവരും പിരിഞ്ഞുപോയി കഴിയുമ്പോൾ ........ അനശ്വരതയുടെ  ശവപ്പെട്ടിയിൽ ഏകമായ് കിടന്നുറങ്ങുമ്പോൾ ..............  ഇനിയൊരിക്കലും കാണാതിരിക്കുവാൻ ശവകുടീരങ്ങൾക്കുമുകളിൽ  ഭൂമിയുടെ മൂടുപടങ്ങൾ  നിരത്തിവെക്കപ്പെടുമ്പോൾ  ................   അതിനും മുകളിൽ  മറവിയുടെ മാർബിൾപാളിയെ  വിരിച്ചിടുമ്പോൾ ................... മാമരങ്ങൾ  തണൽ വിരിക്കുന്ന പാദയോരത്ത്  ജീവനറ്റ്  കൊഴിഞ്ഞുവീണ ഗൗദലങ്ങൾക്കു  താഴെ , ഇനിയൊരിക്കലും ഭൂമിയുടെ  പച്ചപ്പുകളിലേക്ക്  മടങ്ങി വരാതെ എന്നെന്നേക്കുമായ് മണ്ണോടു മണ്ണായ്  അലിഞ്ഞു ചേരുമ്പോൾ ........ ഒരേയൊരു പ്രത്യാശ മാത്രമല്ലേ ബാക്കി നിൽക്കൂ ......... ക്രിസ്തു ......... ക്രിസ്തു മാത്രം ..................