Wednesday, August 16, 2017

നമുക്കറിയാം ഈ ലോകത്തിന്റെ
ഒരു ഭാഗങ്ങളിലും വെച്ച്
ഇനി നമ്മൾ കണ്ടുമുട്ടുകയില്ല എന്ന്.

ഹൃദയങ്ങളുടെ ആഴങ്ങളിൽ വെച്ച്
നമ്മൾ നെയ്തെടുത്ത സ്നേഹത്തിന്റെ
സംഗീതങ്ങൾ
ഇനിയൊരിക്കലും നമുക്കുവേണ്ടി
ആലപിക്കപ്പെടുകയില്ലാ എന്ന് .

മാറ്റങ്ങളുടെ വേദികളിൽ
ആടി തിമിർത്തു നടന്ന് നീങ്ങവേ
ഇനിയൊരിക്കൽ നാം കണ്ടുമുട്ടിയാലും
കൂടിച്ചേരുവാൻ നമുക്ക് കഴിയുകയില്ലാ എന്ന് .

ഇതായിരുന്നു സമയം , ഇതായിരുന്നു ഇടം.....
ഹൃദയത്തിന്റെ ആവനാഴിയിൽ നിന്നും
നാം തൊടുത്തുവിട്ട സ്നേഹത്തിന്റെ അമ്പുകൾ
നിശബ്ദമായിരിക്കുന്നു.

കാലം പുതിയ പേജിൽ,
പുതിയ അദ്ധ്യായം
തുടങ്ങിക്കഴിഞ്ഞു.

ഈ ഓർമ്മകൾ
എന്നെ വേദനിപ്പിക്കുന്നു.
ഈ വേർപാട്
എന്റെ നാഡീ വ്യൂഹങ്ങളെ നിശ്ചലമാകുന്നു.
നീ എയ്തുവിട്ട നോട്ടങ്ങളുടെ
കൂരമ്പുകൾ
എന്റെ ചിന്തകളെ വേട്ടയാടുന്നു.

പ്രഭാതങ്ങളും പ്രദോഷങ്ങളും
എത്രയോ കടന്നുപോയ് .....
പ്രപഞ്ച ഭിത്തിയിൽ മനുഷ്യരാശി
എത്രയോ സ്നേഹത്തിന്റെയും ,
നൊമ്പരത്തിന്റെയും , വേർപാടിന്റെയും
കഥകൾ കൊത്തി വെച്ച് കടന്നുപോയ് ;
മരണം ഏതെങ്കിലും ഇടങ്ങളിൽ വെച്ച്
പ്രിയപ്പെട്ടവരേ തമ്മിൽ കൂട്ടി യോജിപ്പിക്കുമോ ......

മരിച്ചവർക്കു വീണ്ടും
തിരിച്ചുവരുവാനുള്ള ഒരു കാലഘട്ടം
ഉണ്ടാവുമെങ്കിൽ
നിനക്കുവേണ്ടി ഞാൻ
മടങ്ങി വരും......

തീർച്ച .........

Monday, February 13, 2017

വാലെന്റൈൻസ് ഡേയ് 

ഓർമകൾ പെയ്‌യുന്ന തീരത്തിരുന്ന് നാം 
നമ്മോട് തന്നെ വിതുബിടവേ, 
ആരോ നമുക്കായ് വിരിച്ചിട്ട വഴികളിൽ 
നാം സ്വയം നമുക്കന്യരായ് തീർന്നീടവേ, 
മൃത്യുവിൻ കാറ്റേറ്റ് വാടിവീണ 
നമ്മുടെ പൂക്കളെ 
വസന്തങ്ങളെല്ലാം മറന്നീടവേ, 
ഇനി ഈ രാത്രികൾക്കും 
പകലുകൾക്കും അപ്പുറം 
നിത്യതയുടെ മടിത്തട്ടിലെങ്കിലും വെച്ച് 
കുറച്ചോർമ്മകളായെങ്കിലും 
നമുക്കൊന്നുചേരുവാൻ കഴിഞ്ഞിരുന്നെങ്കിൽ........ 

നിനക്കായ് എന്റെ അധരങ്ങളിൽ 
ഒരു മുത്തം കൂടി 
ഞാൻ കാത്ത് വെക്കാം...... 

Wednesday, January 18, 2017

എൻ്റെ ദ്വീപിൽ നിന്നും 
അവസാനത്തെ വഞ്ചിയും 
എന്നെ പിരിഞ്ഞു പോയി.....

ഈ തീരത്ത് ഞാൻ മാത്രമായി....... 

എപ്പോഴും ഈ തീരത്ത്‌ ഞാനുണ്ടായിരുന്നു. 
അവർ വന്നവർ ഒരുപാട് പേരുണ്ടായിരുന്നു. 
എൻ്റെ ദ്വീപിലെ മുത്തുകളും പഴങ്ങളുമെല്ലാം 
ഞാനവർക്ക് കാണിച്ചു കൊടുത്തു. 
അവർ ചോദിച്ചു 
ഞങ്ങൾക്കല്പം തരുമോ എന്ന്.......? 
അവരെല്ലാം എന്നെ സ്നേഹിക്കുന്നവരല്ലേ..... 
എൻ്റെ സ്വന്തമല്ലേ ...... എൻ്റെ സ്വന്തം...... 
ഞാനവർക്ക് എല്ലാം കൊടുത്തു. 

ഒടുവിൽ അവർ ഓരോരുത്തരായ് 
വിടപറയാൻ തുടങ്ങി.....

ഓരോരുത്തരോടും ഞാൻ 
പോവരുതെന്ന് പറഞ്ഞു.

എങ്കിലും അവർക്ക് മറ്റാരുടെയോ അടുക്കലേക്ക് 
പോകണമെന്ന് പറഞ്ഞു.....

ഏറ്റവുമൊടുവിൽ, ഞാനൊരിക്കലും 
എന്നെ വിട്ട് പോവില്ലെന്ന് കരുതിയ 
ആ അവസാന വഞ്ചിയും എൻ്റെ തീരം വിട്ട് 
അകന്ന് പോകവേ....... 
പോകരുതെന്ന് പറയണം 
എന്നുണ്ടായിരുന്നു.....

പക്ഷേ,
തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദത്തിൻ്റെ
അതികഠിനമായ വേദന 
വാക്കുകളെ പുറത്തേക്ക് വിട്ടില്ല.

ഒന്നുമില്ലാത്തവനെ ആർക്കു വേണം......

ഒരു ഭ്രാന്തനെ ആർക്കു വേണം.....

വേദനയോടെ ഞാൻ മനസ്സിലാക്കി, 
ഒന്നുമില്ലാതായ ഒരു ഭ്രാന്തനിടം തരാൻ 
ഈ ലോകത്തിലെ 
ഒറ്റ മനുഷ്യമനസ്സിൽ പോലും 
സ്ഥലമില്ലെന്ന്. 

Tuesday, January 17, 2017

ഞാനപാരതയിലേക്ക് 
കണ്ണു നട്ടിരിക്കുകയായിരുന്നു.....
അപ്പോളെനിക്ക് തോന്നി,
എൻ്റെ മനസ്സിനോടും ചിന്തകളോടും 
രണ്ടു കവിള് സംസാരിച്ചാലെന്താ......

ഞാനെൻെ മനസ്സിനോടും 
ചിന്തകളോടും പറഞ്ഞു.
എൻ്റെ ചിന്തകളേ എൻ്റെ മനസ്സേ 
നിങ്ങൾ കാത്തിരിക്കുക......

അപ്പോളവർ പറഞ്ഞു.
നീ കാത്തിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്നു 
'എന്താണ് കാത്തിരിപ്പ്'

ഞാൻ പറഞ്ഞു. 
അപാരതയുടെ സംഗീതവും പേറി 
ഒഴുകിയെത്തുന്ന കാറ്റുകളെ കാത്തിരിക്കുന്ന 
കാനനങ്ങളെ നിങ്ങൾ കണ്ടിരിക്കില്ലേ......

മൃദു സ്പന്ദനങ്ങളും കാത്ത് 
ജല മണികളിലൊളിച്ചിരിക്കുന്ന 
കുഞ്ഞോളങ്ങളെ നിങ്ങൾ കണ്ടിരിക്കില്ലേ......

കുളിർക്കാറ്റിൻറെ  
മൃദുല പാണികളും കാത്തിരിക്കുന്ന 
വിയർപ്പു തുള്ളികളെ നിങ്ങൾ കണ്ടിരിക്കില്ലെ..... 

മേഘങ്ങൾ നീലാകാശത്തെ 
കീഴടക്കുന്നതും കാത്തിരിക്കുന്ന 
മരുഭൂമികളെ നിങ്ങൾ കണ്ടിരിക്കില്ലേ....... 

എൻറെ ചിന്തകളേ എൻറെ മനസ്സേ 
നിങ്ങൾ കാത്തിരിക്കുക.

അപ്പോൾ അവർ പറഞ്ഞു.
നീ പറഞ്ഞ കാത്തിരിപ്പുകൾക്കെല്ലാം 
ഒരു സൗന്ദര്യമുണ്ട്.
'ആരെയാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്' 

ഒരുവേള ഞാൻ നിശബ്ദനായി. 
ഒഴുകിയെത്തുന്ന കുളിർക്കാറ്റ് എന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

മേഘങ്ങളോ, നീലാകാശങ്ങളോ,
മരുഭുമികളോ എന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

ഏന്റെ രക്തതുള്ളികളിലലിഞ്ഞു ചേർന്നിരുന്ന 
ബന്ധുത്വങ്ങളൊന്നുമെന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

ജീവിതത്തിൻറെ വഴിത്താരകളിൽ ഞാൻ 
കണ്ടുമുട്ടിയ മുഖങ്ങളൊന്നുമെന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!! 

ഞാനെൻറെ മനസ്സിനോടും 
ചിന്തകളോടും പറഞ്ഞു....
എൻ്റെ ചിന്തകളേ എൻ്റെ മനസ്സേ 
നമുക്ക് വേർപിരിയുവാൻ സമയമായി.... 
ഇനി ചിന്തകളും 
മനസ്സുമില്ലാത്തൊരു ലോകത്തേക്ക് 
ഞാൻ യാത്രയാവട്ടേ ........


നമ്മളവരെ ഒരുപാടു സ്നേഹിച്ചു .......
ഒരുപാട് ......
അവർ നമ്മളേയും.
എങ്കിലും അവരുടെ ആനന്ദം 
ചതിക്കപ്പെടാൻ പോകുന്ന നമ്മുടെ 
വേദനകളിലായിരുന്നു 

ഹൃദയങ്ങളൊന്നായ ഇടനാഴികളിൽ വെച്ച് 
അവർ ഒഴിവാക്കലുകളെക്കുറിച്ച് 
സംസാരിക്കാൻ തുടങ്ങി. 
അവരുടെ കൈവെള്ളയിലായ് പോയ 
നമ്മുടെ ഹൃദയത്തെ 
പാർക്കുകളിലും , പാർട്ടികളിലും,
കൂട്ടുകാർക്കിടയിൽ വെച്ചും,
നാലാൾ കൂടിയ പൊതു സ്ഥലത്തുവെച്ചും 
അവർ തെറി വിളിച്ചു.....!!!! 
അതികഠിനമായ നൊമ്പരത്താൽ 
വിങ്ങിയ ഭാഗങ്ങളിൽ അവർ അടിച്ചു......!!!!!
കാർക്കിച്ച് തുപ്പി .......!!!!!
നിലത്തിട്ട് ചവിട്ടി മെതിച്ച്‌, ഞെക്കി പിഴിഞ്ഞ് 
അതിൽനിന്നിറ്റുവീഴുന്ന 
നമ്മുടെ വേദനയുടെ അവസാന രക്തത്തുള്ളികൾ വരെ 
അവർ ആർത്തിയോടെ നുണഞ്ഞിറക്കി.....!!!!!

അപ്പോൾ ....... അപ്പോൾ നാമറിഞ്ഞില്ലേ 
ഒരുപാട് ഒരുപാട് മുൻപ് 
അവരുടെ ഹൃദയങ്ങളെ അവർ 
മറ്റാർക്കോ വിറ്റിരുന്നു എന്ന് !!!!!! 

Monday, January 16, 2017


മഴ 

മഴത്തുള്ളികളേ .....
നിങ്ങൾ മാത്രമായ് ഇന്നെൻ്റെ കൂടെ...... 

ഒരിക്കൽ ഞാൻ നിങ്ങളെ 
കാണാൻ കൊതിച്ചു. 
ആ മധുരനാദം കേൾക്കാൻ 
ആശിച്ചു. 
എല്ലാം വെടിഞ്ഞു ഞാൻ വന്നു. 

മഴത്തുള്ളികളേ എൻ്റെ പ്രാണരെ 
ഒടുവിൽ ഈ രാത്രിയിൽ 
നമ്മൾ മാത്രമായ്...... 

ഈ ഏകാന്തതയിൽ നിങ്ങൾ 
തിമിർത്തു പെയ്യുന്നു...... 

ഞാനോ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായ് 
നിങ്ങളുടെ ഭ്രാന്ത നൃത്തവും 
കണ്ടിരിക്കുന്നു...... 

സുഹൃത്തുക്കൾ, ബന്ധുക്കൾ, 
വെറുംഈയ്യാം പാറ്റകൾ. 
തിരി തെളിഞ്ഞ വിളക്കിലേ -
ക്കോടി യെത്തുന്നവർ. 

തിരിയണഞ്ഞ വിളക്കിനെ നിഷ്ട്ടൂരമായ് 
ചവിട്ടി മെതിച്ച്‌ 
അനാദത്ത്വത്തിൻ്റെ കയങ്ങളിലേക്ക് 
വലിച്ചെറിയുന്നവർ. 

ഓ ...... മഴത്തുള്ളികളേ.... 
എൻ്റെ പ്രാണരെ വരിക...... 
അതി കഠിനമായ ഈ ഏകാന്തതയിൽ 
എൻ്റെ കണ്ണുകളെ നിങ്ങൾ നനയ്ക്കുക..... 
എൻ്റെ കൈകളെ ,
എൻ്റെ കാലുകളെ ,
എൻ്റെ ഹൃദയത്തെ നിങ്ങൾ നനയ്ക്കുക...... 

നിങ്ങൾ മാത്രമാണെൻ്റെ
ബന്ധുക്കൾ..... 
നിങ്ങൾ മാത്രമാണെൻ്റെ
സുഹൃത്തുക്കൾ..... 

മഞ്ഞുത്തുള്ളികൾ പൊഴിഞ്ഞുവീഴുന്നൊരു 
ഇളം പുലരിയിൽ, 
ഈ  പാഥയോരത്ത്, 
മരച്ചില്ലകളിലൂടരിച്ചിറങ്ങുന്ന 
ആ പുലരി ദീപവും നോക്കി 
നീ നിന്നു. 

നിശബ്ദതയുടെ ആഴങ്ങളിൽ, 
ഏകാന്തതയുടെ നെരിപ്പോടിൽ, 
അവഗണിക്കപ്പെട്ടവൻ്റെ 
വേദനകൾ നീയറിഞ്ഞു. 
വെറുക്കപ്പെട്ടവൻ്റെയും, 
മനസ്സിലാക്കപ്പെടാത്തവൻ്റെയും, 
അനാഥത്വത്തിൻ്റെ
നൊമ്പരങ്ങൾ നീ തിരിച്ചറിഞ്ഞു. 

രണ്ട് മിഴിനീർ കണങ്ങൾ ഇറ്റ്‌ വീണു .......

ഏറെ നേരം ..........
ഏറെ നേരം ആ പുലരി ദീപവും 
നോക്കി നീ നിന്നു .



പടിക്കെട്ടുകളിറങ്ങവെ നീ 
പിൻതിരിഞ്ഞു, 
അവിടെ നിനക്കുവേണ്ടി 
നിറഞ്ഞുനിൽക്കുന്ന മിഴികളൊന്നും 
ഉണ്ടായിരുന്നില്ല. 
വേദനകളെ കടിച്ചമർത്തിനിൽക്കുന്ന 
ഹൃദയങ്ങളും ഉണ്ടായിരുന്നില്ല. 
ശൂന്യത മാത്രം .........

എത്രയോ കാലങ്ങളോളം 
നിനക്കു വേണ്ടി ആ പടിക്കെട്ടുകളിലവർ 
കാത്ത് നിന്നിരുന്നു...... 
നിൻ്റെ  ഓരോ വാക്കുകൾക്കുമായ് 
ചെവിയോർത്തിരുന്നു...... 
പൊട്ടിച്ചിരിച്ചു..... 
കുറ്റം പറഞ്ഞു...... 
കുശലം പറഞ്ഞു..... 
താര രാജികളോളം നിന്നെയവർ 
പുകഴ്ത്തിപ്പറഞ്ഞു......

രണ്ട് മിഴിനീർകണങ്ങൾ ഇറ്റ്‌ വീഴവേ,
ഏകാകിയായ് നീ അവിടെനിന്നും 
നടന്ന് നീങ്ങി......



ഒരുനാൾ 
ആ മിഴിനീർ കണങ്ങളേയും 
നീ നിൻ്റെ ഡയറിയിൽ ചേർത്തു.

"അന്യ വേർപാടിൽ
 ദുഃഖിതർ ആരുമില്ല 
അതിൽ സ്വന്ത നേട്ടം 
ചികഞ്ഞെടുക്കാൻ 
ശ്രമിക്കുന്നു മർത്യർ "

എൻ്റെ ഒരു നിമിഷ നേരത്തെ 
കാല്പാടുകൾ പതിയുവാനായിരിക്കാം 
യുഗയുഗങ്ങളായ് 
ഈ പാതകൾ കാത്തു കിടന്നത് ..............

എൻ്റെ ഒരു കേവല 
നോട്ടത്തിനു വേണ്ടി മാത്രമായിരുന്നിരിക്കാം
യുഗയുഗങ്ങളായ് 
ഈ വസന്തകാലങ്ങൾ 
ആവർത്തിച്ചുകൊണ്ടേയിരുന്നത് ..............

എൻ്റെ പൂക്കാലങ്ങളെ 
നനക്കുവാൻവേണ്ടി മാത്രമായിരുന്നിരിക്കാം 
വീണ്ടുമൊരു മഴക്കാലം കൂടി 
വന്നണഞ്ഞത്..............

ഈ നിമിഷം 
സമ്പൂർണ്ണമാക്കുവാൻ 
എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ ........
പ്രതീക്ഷകളെ ഒരിക്കലും 
കൈവിടരുത്... 
അവ അവസാനം വരെ 
നിനക്കുമുന്നിൽ 
ഒരു വഴിയെ വരച്ചുവെച്ചിരിക്കും...... 
നിനക്കുവേണ്ടി മാത്രമുള്ള വഴി. 

ജീവിതം 
സ്വന്തം കൈപ്പിടിയിൽ ഒതുങ്ങുന്നില്ല 
എന്ന് തോന്നുന്നിടത്തുവെച്ചാണ്, 
മനുഷ്യൻ ദൈവത്തെ 
അന്വേഷിക്കുവാൻ തുടങ്ങുന്നത്.

വേദനകളിലും,
ഒറ്റപ്പെടലുകളിലും വെച്ചാണ് 
അവൻ ദൈവത്തെ കണ്ടുത്തുന്നത് .
സത്യസന്ധമായ ഒരു കണ്ണുനീർ തുള്ളിക്ക് 
വിലയിടാൻ ആർക്കു കഴിയും.

ഈ പ്രപഞ്ചം മുഴുവൻ വെച്ച് 
തുലാഭാരം നടത്തിയാലും 
അതിനോളമെത്തില്ല.

അതിനോളം സാന്ദ്രതയുള്ള 
എന്താണീ പ്രപഞ്ചത്തിലുള്ളത് 
ഒന്നുമില്ല.

അതൊരു ഘരമല്ല......
ദ്രാവകമല്ല ........
വാതകമോ , പ്ലാസ്മയോ അല്ല .......
മനുഷ്യനിന്നോളം കണ്ടെത്തിയിട്ടില്ലാത്ത 
മറ്റെന്തോ ആണത് .

അഗ്നിയാണോ ....? അല്ല 
അഗ്നിയുടെ എരിച്ചിലടക്കാൻ നമുക്ക് കഴിയും 
ഒരു കണ്ണുനീർതുള്ളിയുടെ 
എരിച്ചിലടക്കാൻ 
ആർക്കാണ് സാധിച്ചിട്ടുള്ളത്.....?

ഇല്ല ,
യുഗങ്ങളോളം അതെരിയുകതന്നെ ചെയ്യും 
അതിനിഷ്ടമുള്ളത്രയും.