Saturday, October 22, 2016
Monday, August 22, 2016
വേർപാട്
ഒരുപാടുനാൾ ഒരുമിച്ചൊരു
തോണിയിൽ തുഴഞ്ഞൊരു ദിനം,
നീ ഏതോ ഒരു കരയിൽ ഇറങ്ങി.
'ഇനി കാണുമോ....'
നിൻ മൗന നൊമ്ബരങ്ങൾ
അതിനുത്തരങ്ങളായ്
ഈ സന്ധ്യയെ പുല്കവേ......
എൻ തോണി, പതിയെ... പതിയെ...
ആ കരയിൽനിന്നാരോ അടർത്തി നീക്കി
നിൻ മനമുരുകി വീഴും ശോകഗാനം,
ഓളദളങ്ങളായെന്റെവഞ്ചിയിൽ തൊട്ട്,
വിമ്മി വിമ്മി കരഞ്ഞു......
'പോകരുതേ ഞാനുമുണ്ട്........'
സന്ധ്യ കൊടും തമസ്സിലേക്ക്‌ഊളിയിട്ടു.
ഇതിൻ കരിം പുതപ്പിലെല്ലാം മാഞ്ഞു നിന്നു.
ഇനി നീയില്ല... ഞാനില്ല....
നമുക്കുള്ള സ്വപ്നങ്ങളില്ല.......
കൂരിരുൾ മാത്രം.....
അപാരതയിലേക്ക് നിഴൽ വിരിച്ചു കിടക്കുന്ന
കൂരിരുൾ മാത്രം........
ഒരുപാടുനാൾ ഒരുമിച്ചൊരു
തോണിയിൽ തുഴഞ്ഞൊരു ദിനം,
നീ ഏതോ ഒരു കരയിൽ ഇറങ്ങി.
'ഇനി കാണുമോ....'
നിൻ മൗന നൊമ്ബരങ്ങൾ
അതിനുത്തരങ്ങളായ്
ഈ സന്ധ്യയെ പുല്കവേ......
എൻ തോണി, പതിയെ... പതിയെ...
ആ കരയിൽനിന്നാരോ അടർത്തി നീക്കി
നിൻ മനമുരുകി വീഴും ശോകഗാനം,
ഓളദളങ്ങളായെന്റെവഞ്ചിയിൽ തൊട്ട്,
വിമ്മി വിമ്മി കരഞ്ഞു......
'പോകരുതേ ഞാനുമുണ്ട്........'
സന്ധ്യ കൊടും തമസ്സിലേക്ക്‌ഊളിയിട്ടു.
ഇതിൻ കരിം പുതപ്പിലെല്ലാം മാഞ്ഞു നിന്നു.
ഇനി നീയില്ല... ഞാനില്ല....
നമുക്കുള്ള സ്വപ്നങ്ങളില്ല.......
കൂരിരുൾ മാത്രം.....
അപാരതയിലേക്ക് നിഴൽ വിരിച്ചു കിടക്കുന്ന
കൂരിരുൾ മാത്രം........
Tuesday, November 17, 2015
മതത്തെയും ദൈവത്തെയും പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവർ ദയവായി ഒരു കാര്യം മനസ്സിലാക്കുക......
ദൈവത്തിലൊ മതത്തിലോ അല്ല തെറ്റുകൾ സംഭവിക്കുന്നത്........
മതത്തെയും ദൈവത്തെയും ഓരോരോ കാലഘട്ടങ്ങളിൽ മനുഷ്യൻ മനസ്സിലാക്കിയിടത്തും വ്യാക്യാനിക്കുന്നിടത്തുമാണ് തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.............. .
മതം ഒരിക്കലും മനുഷ്യനെ തമ്മിലടിപ്പിച്ചിട്ടില്ല...............
മതത്തെ ഓരോരോ രീതിയിൽ മനസ്സിലാക്കിയവരാണ് എന്നും തമ്മിലടിച്ചിട്ടുള്ളത്................
മതമോ ദൈവമൊ ഒരിക്കലും കൊലപാതക പരമ്പരകൾ നടത്തിയിട്ടില്ല ...........
മതത്തെയും ദൈവത്തെയും ഓരോരോ രീതിയിൽ മനസ്സിലാക്കിയവരും വ്യാക്യാനിച്ചവരും ആണ് അതിന് കാരണക്കാരായിട്ടുള്ളത് ...........
മതം, ദൈവത്തെ സ്നേഹിക്കുക എന്നാണ് പഠിപ്പിക്കുന്നത്................
ദൈവം, നിങ്ങൾ പരസ്പരം സ്നേഹിക്കുക എന്നാണ് പഠിപ്പിച്ചിട്ടുള്ളത്..................
ഇതിൽ എവിടെയാണ് വിഭാഗീയതക്കും തമ്മിലടിക്കും സ്ഥാനമുള്ളത് ?????????
ദൈവത്തിലൊ മതത്തിലോ അല്ല തെറ്റുകൾ സംഭവിക്കുന്നത്........
മതത്തെയും ദൈവത്തെയും ഓരോരോ കാലഘട്ടങ്ങളിൽ മനുഷ്യൻ മനസ്സിലാക്കിയിടത്തും വ്യാക്യാനിക്കുന്നിടത്തുമാണ് തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.............. .
മതം ഒരിക്കലും മനുഷ്യനെ തമ്മിലടിപ്പിച്ചിട്ടില്ല...............
മതത്തെ ഓരോരോ രീതിയിൽ മനസ്സിലാക്കിയവരാണ് എന്നും തമ്മിലടിച്ചിട്ടുള്ളത്................
മതമോ ദൈവമൊ ഒരിക്കലും കൊലപാതക പരമ്പരകൾ നടത്തിയിട്ടില്ല ...........
മതത്തെയും ദൈവത്തെയും ഓരോരോ രീതിയിൽ മനസ്സിലാക്കിയവരും വ്യാക്യാനിച്ചവരും ആണ് അതിന് കാരണക്കാരായിട്ടുള്ളത് ...........
മതം, ദൈവത്തെ സ്നേഹിക്കുക എന്നാണ് പഠിപ്പിക്കുന്നത്................
ദൈവം, നിങ്ങൾ പരസ്പരം സ്നേഹിക്കുക എന്നാണ് പഠിപ്പിച്ചിട്ടുള്ളത്..................
ഇതിൽ എവിടെയാണ് വിഭാഗീയതക്കും തമ്മിലടിക്കും സ്ഥാനമുള്ളത് ?????????
Monday, November 2, 2015
ശവകുടീരങ്ങൾ
മരണം ഒരു കാമുകിയെപ്പോലെ ..... ജീവിതത്തിന്റെ ആരംഭങ്ങൾ മുതൽ ജീവിതത്തിന്റെ അവസാനങ്ങൾ വരെ അത് നമ്മളോടൊട്ടി നിൽക്കും ...... ഒടുവിൽ ഭൂമിയിൽ നാം നെയ്തെടുത്ത ജീവിതത്തിൻറ്റെ സകല നേട്ടങ്ങളെയും നിഷ്പ്രഭമാക്കി മാറ്റി നമുക്കു മുന്നിൽ അതൊരു പുതിയ ലോകത്തെ വരച്ചുവെക്കും ........
ഭൂമിയിൽ നേടിയതെല്ലാം ആർക്കുവേണ്ടിയായിരുന്നു എന്നും എന്തിനുവേണ്ടിയായിരുന്നു എന്നും നാം ശങ്കിച്ചു നിൽക്കവെ മരണം നമ്മളോടു ചോദിക്കും ഭൂമിയുടെ മഴക്കാറുകളൊന്നും ഒരിക്കലും നിനക്കുവേണ്ടി കാത്തുനിന്നിരുന്നില്ലല്ലോ എന്ന് ..........
ഭൂമിയുടെ വേനലും , വർഷവും , ശീതവും , വസന്തവും ............. ഭൂമിയുടെ വെളിച്ചവും , വൈകുന്നേരങ്ങളും , അന്ധകാരങ്ങളും ..................... ഭൂമിയുടെ കാറ്റും , ഇടിമുഴക്കങ്ങളും , സംഗീതങ്ങളും ഒന്നും ഒരിക്കലും നിനക്കുവേണ്ടി കാത്തുനിന്നിരുന്നില്ലല്ലോ എന്ന് ...........
പിന്നെ ആരാണ് , ഭൂമിയിൽ നീ നേടിയെടുത്തതെല്ലാം നിനക്കു ശേഷം നീ ഉദ്ദേശിക്കുന്നവർക്ക് താങ്ങും തണലുമായി മാറുമെന്ന് നിന്നോട് പറഞ്ഞത് എന്ന് ................
നൂറ്റാണ്ടുകൾക്കും ഇപ്പുറം മാനവ ചരിത്രത്തിലെ ഒരു തത്ത്വശാസ്ത്രത്തിനു മുന്നിലും തലകുനിക്കാതെ , ശവകുടീരങ്ങളിൽ നിത്ത്യവിശ്രമം കൊള്ളുന്നവർക്ക് മീതേ , ശവകുടീരങ്ങൾക്ക് മുകളിൽ മരണം ജീവനോടെ നമ്മെ നോക്കി നിൽക്കുമ്പോൾ അവക്കു മുന്നിൽ ഒരു നിമിഷം എല്ലാം മറന്ന് നാം നിശബ്ധരാകും ................
ഏതോ ഒരു കാലഘട്ടത്തിൽ ജനിച്ച് , ഏതോ ഒരു കാലഘട്ടത്തിൽ വളർന്ന്, ഏതോ ഒരു കാലഘട്ടത്തിൽ നിത്ത്യവിസ്മ്രിതിയിലേ -ക്കാണ്ട്പോകുന്ന ജീവിതങ്ങൾ ...............
അയുസ്സിൻറെ പാനപാത്രത്തിൽ നിന്നും കുടിച്ചു തീർത്ത ജീവിതത്തിൻറെ സകല കാലഘട്ടങ്ങൾക്കും അപ്പുറത്ത് ഒരു പ്രത്യയശാസ്ത്രത്തിനും അളക്കുവാൻ കഴിയാത്തത്ര ആഴങ്ങളിൽ വെച്ച് പുഴുവിനും കീടങ്ങൾക്കും വേണ്ടി മാത്രമായി മാറ്റിവെക്കപ്പെടുന്ന ശരീരങ്ങൾ ...............
നാമെന്തായിരുന്നു എന്ന് നമുക്കറിഞ്ഞുകൂട, നാമെന്തായി തീരുമെന്നും നമുക്കറിഞ്ഞുകൂട............
ഭൂമുഖം നമുക്കായി വെച്ചുനീട്ടുന്ന ജീവിതത്തിൻറെ തുച്ഛമായ കാലഘട്ടങ്ങളെ കടന്ന് , സകല ബന്ധങ്ങളേയും സ്വന്തങ്ങളെയും അടർത്തിമാറ്റി നിത്യതയുടെ വാതായനങ്ങൾ തുറന്നു നാം അനശ്വരതയെ
ശ്വസിച്ചെടുക്കുമ്പോൾ ഭൂമിയിൽ നാം ബാക്കിവെച്ച് കടന്ന്പോയവർ ആരെങ്കിലും , എന്നെങ്കിലും , എന്തിനെങ്കിലും നമ്മെ ഓർക്കുമോ എന്നു പോലും നമുക്കറിഞ്ഞുകൂട .....................
മരണം അങ്ങനെ ആണ് . അവസാനത്തെ സംഗീതവും ആലപിച്ച് എല്ലാവരും പിരിഞ്ഞുപോയി കഴിയുമ്പോൾ ........ അനശ്വരതയുടെ ശവപ്പെട്ടിയിൽ ഏകമായ് കിടന്നുറങ്ങുമ്പോൾ .............. ഇനിയൊരിക്കലും കാണാതിരിക്കുവാൻ ശവകുടീരങ്ങൾക്കുമുകളിൽ ഭൂമിയുടെ മൂടുപടങ്ങൾ നിരത്തിവെക്കപ്പെടുമ്പോൾ ................ അതിനും മുകളിൽ മറവിയുടെ മാർബിൾപാളിയെ വിരിച്ചിടുമ്പോൾ ................... മാമരങ്ങൾ തണൽ വിരിക്കുന്ന പാദയോരത്ത് ജീവനറ്റ് കൊഴിഞ്ഞുവീണ ഗൗദലങ്ങൾക്കു താഴെ , ഇനിയൊരിക്കലും ഭൂമിയുടെ പച്ചപ്പുകളിലേക്ക് മടങ്ങി വരാതെ എന്നെന്നേക്കുമായ് മണ്ണോടു മണ്ണായ് അലിഞ്ഞു ചേരുമ്പോൾ ........ ഒരേയൊരു പ്രത്യാശ മാത്രമല്ലേ ബാക്കി നിൽക്കൂ ......... ക്രിസ്തു ......... ക്രിസ്തു മാത്രം ..................
Friday, February 10, 2012
ഭ്രാന്തം 24
അവരെന്നെ കെട്ടിയിട്ടു.
എന്നിട്ട് എന്‍റെ രണ്ടു കൈകളും
തോള്‍ ഭാഗം ചേര്‍ത്ത് വെച്ച്
മുറിച്ചു കളഞ്ഞു.
ശേഷം എന്‍റെ കെട്ടുകളവര്‍
അഴിച്ചുകളഞ്ഞു.
ഞാന്‍ മുന്‍പോട്ടു മറിഞ്ഞടിച്ചു വീണു.
ഒരുപാട്.... ഒരുപാട് പരിശ്രമിച്ച്
ഞാന്‍ എഴുന്നേറ്റു നിന്നു.
നിവൃത്തികേടിനാല്‍,
മുറിഞ്ഞു വീണ രണ്ടു കൈകളും ഉപേക്ഷിച്ച്,
ചോരയുമൊലിപ്പിച്ച്,
വേച്ച് വേച്ച് ഞാന്‍ നടന്നകന്നു.
അവരെന്‍റെ പുറകില്‍ നിന്ന് കൈകള്‍ കൊട്ടി
ഉറക്കെ ഉറക്കെ ചിരിച്ചു.
കാരണം, രണ്ടു കൈകളുമില്ലാത്തവരെ കാണുക
അവര്‍ക്കൊരു രസമായിരുന്നു.
Thursday, February 9, 2012
ഭ്രാന്തം 7
എന്‍റെ ഹൃദയമവര്‍ അടിച്ചു പൊളിച്ചു
അതില്‍ നിന്നും ചീറ്റി തെറിച്ച
രക്തത്തുള്ളികള്‍ കൊണ്ട്
അവര്‍ ചിത്രങ്ങള്‍ വരച്ചു
ഒരു കഴുതയുടെ
ഒരു കാണ്ടാമൃഗത്തിന്‍റെ
ഒരു പട്ടിയുടെ
എന്‍റെ ഹൃദയമവര്‍
മാന്തിപ്പറിച്ചെടുത്തു
അതിനെ അവര്‍ ചുട്ടു തിന്നു
എന്‍റെ ചിന്തകളെ അവര്‍ വെട്ടിക്കീറി
കുരുക്കുകളാക്കി , എന്‍റെ കഴുത്തില്‍ കുരുക്കി
എന്നെയവര്‍ തൂക്കിക്കൊന്നു
ഭ്രാന്തം 5
നിന്നെ കാണുവാനവര്‍ക്ക് കണ്ണുകളില്ല
നിന്നെ കേള്‍ക്കുവാനവര്‍ക്ക് ചെവികളില്ല
നിന്നെ മനസ്സിലാക്കുവാന്‍ അവര്‍ക്ക്
ഹൃദയങ്ങളുമില്ല
അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............
ലകഷ്യത്തിനായി പറിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി കണ്ണുകള്‍
ലകഷ്യത്തിനായി ഉടച്ചുടച്ചു തീര്‍ക്കുവാനല്ലെങ്കില്‍
എന്തിനാണി ശരീരം
ലകഷ്യത്തിനായി വലിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി ചിന്തകള്‍
അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............
നീ
കാത്ത് നില്‍ക്കുന്നവര്‍
നിന്നെയും കടന്നു പോകും
ഒടുവില്‍,
പരാജിതനായി കൂടാരത്തിലേക്കു മടങ്ങവേ
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ പോലും
നിന്നെ പിരിഞ്ഞു പോകും
അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക
നീ ഒറ്റക്കല്ലേ.............................
Wednesday, February 8, 2012
ഭ്രാന്തം 2
ഞാൻ നോക്കുമ്പോൾ
നിഴലുകൾ ചിത്രങ്ങൾ വരക്കുകയായിരുന്നു
നീണ്ട്, ചെരിഞ്ഞ്, ഒടിഞ്ഞ്, പരന്ന്...........
ഒരുപാട് രൂപങ്ങളിൽ
'കൂടുന്നോ......?
അവയെന്നോടാരാഞ്ഞു
' എനിക്ക് ചിത്രങ്ങളൊന്നും
വരക്കാനറിയില്ല'
ഞാൻ പറഞ്ഞു
'കള്ളം, മനുഷ്യര്‍ വളരെ നന്നായ്
വരയ്ക്കുന്ന ഒരു ചിത്രം
ഞങ്ങൾക്കറിയാമല്ലോ
ഞങ്ങൾ എത്ര അസുയയോടെ
നോക്കാറുള്ളതാണത്
നിങ്ങൾക്കുമാത്രം കഴിയുന്ന
മനോഹരമായ ഒന്ന്'
'എന്താണത്' ഞാൻ ചോദിച്ചു
'വേദന'
നിങ്ങൾ എത്ര മനോഹരമായാണ്
അത് വരക്കാറുള്ളത്
ഭ്രാന്തം 1
എന്‍റെ ചുറ്റും നിഴലുകള്‍
അവയുടെ കയ്യില്‍ കൂടങ്ങള്‍
അവയെന്നെ പ്രഹരിക്കുന്നു
എന്‍റെ ചുറ്റും നിരന്നു നിന്ന്
അവയെന്നെ
അതികഠിനം, അതികഠിനം
പ്രഹരിക്കുന്നു.
ഞാനൊരു മൃഗമാണെന്‍റെ
വികരങ്ങളലറി അടുക്കും
തിരമാലകളാം
ചീറിയടിക്കും കൊടുംങ്കാറ്റാം
അവയെ പ്രഹരിക്കുന്നു
നിഴലുകളവയെ പ്രഹരിക്കുന്നു
എന്‍റെ ഹൃദയം പിച്ചിചീന്തു
ന്നീ വികാര വിക്ഷോഭങ്ങളെന്നിലെ
മൃഗമുണരുന്നു
നിഴലുകളേ പ്രഹരിക്കുക വീണ്ടും
എന്‍റെ മസ്തിഷ്കം പിളരട്ടെ
തലയോട്ടി ചിതറട്ടെ
വേദന വേദന വേദനയാണെന്‍
ലഹരി
വേദന വേദന വേദനയാണെന്‍
ലഹരി
Monday, January 30, 2012
ജനിക്കുകയും വളരുകയും
വിവാഹം കഴിക്കുകയും
മക്കളുണ്ടാവുകയും
അവര്‍ വളരുകയും
വിവാഹം കഴിക്കുകയും
മക്കളുണ്ടാവുകയും
അവര്‍ വളരുകയും
വിവാഹം കഴിക്കുകയും
മക്കളുണ്ടാവുകയും..........
ചെയ്യുന്നതല്ലാതെ
മറ്റെന്തു മാറ്റമാണ്
മനുഷ്യ വര്‍ഗത്തില്‍
സംഭവിക്കുന്നത്
പഴയ ഡാഡിമാര്‍
കടന്നു പോവുകയും
പുതിയ ഡാഡിമാര്‍
ഉണ്ടാവുകയും
പഴയ മമ്മികള്‍
കടന്നു പോവുകയും
പുതിയ മമ്മികള്‍
ഉണ്ടാവുകയും ചെയ്യുന്നതല്ലാതെ
മറ്റെന്തു മാറ്റമാണ്
മനുഷ്യ വര്‍ഗത്തില്‍ സംഭവിക്കുന്നത്
ഓര്‍ത്തു നോക്കിയാല്‍ ജീവിതത്തില്‍
'നേടി' എന്ന് പറയാന്‍ പാകത്തില്‍
എന്താണ് നമുക്കുള്ളത്
എന്നിട്ടും വാചകമടിക്ക്
ഒരു കുറവുമില്ല
ചിലര്‍ സ്വന്തം നേട്ടങ്ങളെക്കുറിച്ച്
വാചാലരാകുന്നത് കേട്ടാല്‍ തോന്നും
അവരാണ് ദൈവം തബ്ബൂരാനെന്ന്
നേടി നേടി എന്ന് അലറാന്‍ പാകത്തില്‍
എന്ത് പിണ്ണാക്കാണ് ഇവന്‍റെ ഒക്കെ
കയ്യില്‍ ഉള്ളത്
എന്നിട്ടുമുള്ള ആ വാചകമടി കേട്ടാല്‍
കാലെ പിടിച്ചു നിലത്തടിക്കാന്‍ തോന്നും .
Sunday, January 29, 2012
മുല്ലപ്പെരിയാര്‍
മരണം നിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു
നിന്നെ കൊണ്ടുപോകുവാന്‍ അത്
കൈ നീട്ടി നില്‍ക്കുന്നു .........................
ഓര്‍ക്കുകില്‍ നിന്നെ കേള്‍ക്കുവാന്‍ പ്രാപ്തിയുള്ള
ഒരു ഭരണ സംവിധാനം നിനക്കില്ലല്ലോ
നിന്നെ മനസ്സിലാക്കുവാന്‍ ശേഷിയുള്ള
ഒരു നീതി പീ0വും നിനക്കില്ലല്ലോ
പിന്നെന്തിനാണ് നീ
അവര്‍ നിന്‍റെതാണെന്നും
അവരുടെ കണ്ണുകളില്‍
നീ മാത്രമാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്
പിറുപിറുക്കുന്നത്
മരണം നിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു
നിന്നെ കൊണ്ടുപോകുവാന്‍ അത്
കൈ നീട്ടി നില്‍ക്കുന്നു
ജനാധിപത്ത്യത്തില്‍
ഭുരിപക്ഷം പറയുന്നതാണ് നിയമവും നീതിയും
ലോകസഭയില്‍ നിങ്ങളുടെതെന്ന് അവകാശപ്പെടുന്നവര്‍
നുനപക്ഷമെന്നിരിക്കെ
നിങ്ങള്‍ മരിക്കേണ്ടവരാണോ ............???
ഓര്‍ക്കുകില്‍ അവരുടെ ചെസ്സ് ബോര്‍ഡിലെ
കാലാളുകള്‍ മാത്രമാണ് നിങ്ങള്‍
അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി
ബലി കൊടുക്കാന്‍ വിധിക്കപ്പെട്ട അടിമകള്‍
നിങ്ങള്‍ കടന്നു പോയാലും
അവര്‍ കളി തുടരും
അവരുടെ സ്വിസ് ബാങ്കിലെ
അക്കൌണ്ടുകള്‍ നിറയുവോളം
അവരുടെ അധികാരത്തിന്‍റെ
ആര്‍ത്തി തീരുവോളം
അതൊരിക്കലും സാധ്യമല്ലെന്നിരിക്കെ
നിങ്ങള്‍ മരിക്കേണ്ടവര്‍ തന്നെയാണോ ............???
മരണം നിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു
നിന്നെ കൊണ്ടുപോകുവാന്‍ അത്
കൈ നീട്ടി നില്‍ക്കുന്നു.......................
നമുക്കും രണ്ട് കാലുകളില്ലേ
നമുക്കും രണ്ട് കൈകളില്ലേ
രണ്ട് കണ്ണുകളും, ചെവികളും,
നാവും, തലച്ചോറും ഇല്ലേ
ഇതേ സാതനങ്ങളുപയോഗിച്ചാണ്
അവര്‍ നമ്മെ കൊല്ലാനൊരുങ്ങുന്നത്
വീണ്ടും വീണ്ടും ചവിട്ടി മെതിക്കപ്പെട്ട്
മരണത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കെ
പ്രതികരണ ശേഷിയില്ലാതെ മോങ്ങുന്നത്
ചാവാലി പട്ടികളാണ്
ഇനി നമുക്ക് നമ്മുടെ കൈകളില്‍
ആയുധങ്ങളെ എടുക്കാം
ആ സ്വാര്‍ത്ഥ പണ്ടാരങ്ങളുടെ
ആഭാസക്കോട്ടയെ ഇടിച്ചു നിരത്താം
നിന്‍റെ ജീവനെ രക്ഷിക്കാന്‍
നിനക്ക് ശേഷിയില്ലെങ്കില്‍ പിന്നെ
നിനക്കുവേണ്ടി ആരത് ചെയ്യുമെന്നാണ്
നീ പുലമ്പുന്നത്
കാരണം,
മരണം നിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു
നിന്നെ കൊണ്ടുപോകുവാനത്
കൈ നീട്ടി നില്‍ക്കുന്നു.................
Tuesday, January 10, 2012
MADNESS ( inspired by the movie ' grace is gone' )
Who told you that your mother is dead
Yes, it was your father
Taking you to a lonely cataract
And softly murmured about the death
Of your mother
You cryed and cryed hard
But your voice was nothing
In the roars of waters
You asked your father
Why he took you to such a place
To disclose the disaster
He said
Now on, for ever, my baby,your cryes won't be
Heard by anyone
World is a cataract
Where there is no voice ; in singles
You know, people............
There on, until now,
I have never cryed anymore.
Yes, it was your father
Taking you to a lonely cataract
And softly murmured about the death
Of your mother
You cryed and cryed hard
But your voice was nothing
In the roars of waters
You asked your father
Why he took you to such a place
To disclose the disaster
He said
Now on, for ever, my baby,your cryes won't be
Heard by anyone
World is a cataract
Where there is no voice ; in singles
You know, people............
There on, until now,
I have never cryed anymore.
Sunday, January 8, 2012
ഭ്രാന്തം
കണ്ണീരില്‍ കുതിര്‍ന്ന രാത്രികളില്‍ നിന്നും
മഴമെഘങ്ങളുയര്‍ന്നു പൊങ്ങി.
അവ മാനമാകെ നിറഞ്ഞു.
ശേഷം പെരുമഴയായ് നമുക്ക് മീതെ
അവ തിമിര്‍ത്തു പെയ്തിറങ്ങി.
അപ്പോൾ ദൂരെ ചക്രവാളങ്ങളില്‍
മഴവില്ലുകള്‍ തെളിഞ്ഞു നിന്നു.
അതെ,
ആ മഴവില്ലുകള്‍ തേടിയല്ലേ
നാമിത്രയും കാലം യാത്ര ചെയ്തത്.
Subscribe to:
Posts (Atom)
