Thursday, February 9, 2012

ഭ്രാന്തം 7

എന്‍റെ ഹൃദയമവര്‍ അടിച്ചു പൊളിച്ചു
അതില്‍ നിന്നും ചീറ്റി തെറിച്ച
രക്തത്തുള്ളികള്‍ കൊണ്ട്
അവര്‍ ചിത്രങ്ങള്‍ വരച്ചു


ഒരു കഴുതയുടെ
ഒരു കാണ്ടാമൃഗത്തിന്‍റെ
ഒരു പട്ടിയുടെ


എന്‍റെ ഹൃദയമവര്‍
മാന്തിപ്പറിച്ചെടുത്തു
അതിനെ അവര്‍ ചുട്ടു തിന്നു


എന്‍റെ ചിന്തകളെ  അവര്‍ വെട്ടിക്കീറി
കുരുക്കുകളാക്കി ,  എന്‍റെ കഴുത്തില്‍ കുരുക്കി
എന്നെയവര്‍ തൂക്കിക്കൊന്നു

1 comment:

  1. ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ ഏകാന്തമായ താഴ്‌വാര നമ്മുടെ സിരകളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്‌. എന്റെ ചിന്തകള്‍ക്കൊപ്പം നടക്കാന്‍ സന്മനസ്സുകാണിച്ച സുഹൃത്തേ നമുക്കിനി ഒരുമിച്ച്‌ നടക്കാം

    ReplyDelete