Friday, February 10, 2012

ഭ്രാന്തം 24

അവരെന്നെ കെട്ടിയിട്ടു.
എന്നിട്ട് എന്‍റെ രണ്ടു കൈകളും 
തോള്‍ ഭാഗം ചേര്‍ത്ത് വെച്ച് 
മുറിച്ചു  കളഞ്ഞു.
ശേഷം എന്‍റെ കെട്ടുകളവര്‍ 
അഴിച്ചുകളഞ്ഞു.
ഞാന്‍  മുന്‍പോട്ടു മറിഞ്ഞടിച്ചു വീണു.
ഒരുപാട്.... ഒരുപാട് പരിശ്രമിച്ച്
ഞാന്‍  എഴുന്നേറ്റു നിന്നു.
നിവൃത്തികേടിനാല്‍, 
മുറിഞ്ഞു വീണ രണ്ടു കൈകളും ഉപേക്ഷിച്ച്,
ചോരയുമൊലിപ്പിച്ച്, 
വേച്ച് വേച്ച് ഞാന്‍ നടന്നകന്നു.
അവരെന്‍റെ പുറകില്‍ നിന്ന് കൈകള്‍ കൊട്ടി
ഉറക്കെ ഉറക്കെ ചിരിച്ചു.

കാരണം, രണ്ടു കൈകളുമില്ലാത്തവരെ കാണുക 
അവര്‍ക്കൊരു രസമായിരുന്നു.


3 comments:

  1. അതെ മറ്റുള്ളവരുടെ ദു:ഖത്തിൽ സന്തോഷിക്കുന്നവരാണു കൂടുതൽ അതിൽ വ്യസനിക്കുന്നതിൽ അർത്ഥമില്ല,നല്ല കവിത ആശംസകൾ...

    ReplyDelete
  2. നന്ദി സുഹൃത്തേ ............ ഒരുപാടു നന്ദി !!!!!!!!!!!!!!

    ReplyDelete
  3. എന്റെ വീണക്കമ്പിയെല്ലാം മുറിച്ചെടുത്തു...എന്ന് കവി പാടിയതിനെക്കാള്‍ തീവ്രം ഈ വരികള്‍

    ReplyDelete